ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ ഉയർന്ന ഗ്രെയ്ഡോടെ ജയിപ്പിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലും കോട്ടയം റവന്യു ജില്ലയിൽ തന്നെയും ഒന്നാം സ്ഥാനത്തോടെ എരുമേലി സെന്റ് തോമസ് 100% വിജയം കരസ്ഥമാക്കിയിരിക്കുന്നു. 193 കുട്ടികളാണ് പരീക്ഷയ്ക്കിരുന്നത്. അതിൽ ആസിഫ് മുഹമ്മദ്, സക്കീർ ഹസൻ, ആഷ്‌ലി ബിജു, മരിയ ചെറിയാൻ, അഞ്ജു കമലാഹാസൻ, അനിറ്റ് മരിയ എബ്സൻ എന്നീ വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ+ കരസ്ഥമാക്കി.
എരുമേലി ഗ്രാമ പഞ്ചായത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന സെന്റ് തോമസ് 1926 -ലാണ് എൽ.പി. സ്കൂൾ ആയി സ്ഥാപിതമായത്. 1937-ൽ മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1949-ൽ ഹൈസ്കൂൾ ആയി. ആദ്യ ബാച്ച് 1952-ൽ പുറത്തിറങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ