ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാടെങ്ങും വൃക്ഷത്തൈകൾ നട്ടു. ഒപ്പം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസ്. വളപ്പിൽ സ്കൂൾ മാനേജർ ബഹു.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അച്ചൻ മരം നട്ട് ഉദ്ഘാടനം നിർവഹിച്ചു. വിവിധ
ക്ളബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ സ്കൂളിൽ അരങ്ങേറി. ക്ളാസ്
തിരിച്ചുള്ള പോസ്റ്റർ മത്സരം ആകർഷകമായിരുന്നു. വൃക്ഷത്തൈ വിതരണവും നടന്നു.
പരിസ്ഥിതി സംരക്ഷിക്കും എന്ന പ്രതിജ്ഞ ഏവരും എടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ