2022 ജൂൺ 27, തിങ്കളാഴ്‌ച

സുരീലി ഹിന്ദി

ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ സുരീലി ഹിന്ദി എന്ന പ്രോഗ്രാം നടത്തപ്പെട്ടു. ക്ലബ് കോർഡിനേറ്റർമാരായ ജയലളിത, സെലീന, ബീന സി.റ്റി. എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. 






2022 ജൂൺ 20, തിങ്കളാഴ്‌ച

മധുരം വായന 2022

വായന മരിക്കുന്നില്ല എന്ന സന്ദേശം ഉൾക്കൊണ്ട് വീണ്ടും ഒരു വായനാദിനം കൂടി. എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായ ദിന വാരാചരണത്തിന്റെ ഭാഗമായി മധുരം വായന 2022 എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി ജോൺ കുട്ടികൾക്ക് വായനാ ദിന സന്ദേശം നല്കി. കുട്ടികളുടെവിവിധ കലാപരിപാടികളാൽ വായനാ ദിനം ഒരു ഉൽസവമായി മാറി.


മലയാള വിഭാഗം അധ്യാപകരായ റാണി തോമസ് കെ, സോണിയാ മേരി വർഗീസ് സിസ്റ്റർ തെരേസ് റോബി കെ തോമസ് എന്നിവർ പരിപാടിക്ക് നേത്യ ത്വം നൽകി.



2022 ജൂൺ 5, ഞായറാഴ്‌ച

പരിസ്ഥിതി ദിനാചരണം - ഹരിതാഭ 2022

ഈ വർഷത്തെ പരിസ്ഥിതി ദിന വാരാഘോഷം "ഹരിതാഭ 2022" എന്ന പേരിൽ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. *"ഒൺലി വൺ എർത്ത്" അഥവാ "ഒരേയൊരു ഭൂമി" എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും പാരിസ്ഥിക പ്രതിസന്ധികൾ മൂലം പ്രകൃതിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന വിനാശത്തിൽ നിന്നും പ്രകൃതിയെ വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനും സ്നേഹിക്കുവാനും അവബോധം നൽകുന്ന വിവിധ പരിപാടികൾ നടത്തപ്പെട്ടു.

സ്‌കൂൾ മാനേജർ റവ. ഫാ. വർഗീസ് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്‌സി ജോൺ സ്വാഗതം ആശംസിച്ചു. യോഗത്തിൽ കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി. ഫോറസ്ററ് കൺസർവേറ്റർ ശ്രീ. കെ.എ . സാനു പരിസ്ഥിതിദിന വാരാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷ തൈ വിതരണോദ്ഘാടനം നിർവഹിച്ചു. "പരിസ്ഥിതി സംരക്ഷിക്കപ്പെടണമെങ്കിൽ ജലവും സംരക്ഷിക്കപ്പെടണം"  എന്ന ആശയത്തെ മുൻനിർത്തി പലതുള്ളി പുരസ്‌കാര ജേതാവ് പ്രൊഫ. എം.ജി.വർഗീസ് ക്ലാസ് നയിക്കുകയും "ഭൂമി അമ്മയ്ക്ക് എന്റെ സമ്മാനം" എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

പ്ലാസ്റ്റിക് ഗ്രോ ബാഗുകൾ ഉപേക്ഷിക്കുക എന്ന ഉദ്ദേശത്തോടെ "സഞ്ചി ചലഞ്ച്" എന്ന പദ്ധതിയുടെ ഉദ്‌ഘാടനം സ്‌കൂൾ. മാനേജർ റവ. ഫാ. വർഗീസ് പുതുപ്പറമ്പിൽ നിർവഹിച്ചു. തുടർന്ന് വായു മലിനീകരണം തടയുന്നതിന് വേണ്ടി "എന്റെ മുറ്റത്തും ഓക്സിജൻ പാർലർ" എന്ന പദ്ധതി നേച്ചർ ക്ലബ് കൺവീനർ ശ്രീ. മനോജ് ജോസഫ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ വിദ്യാർഥിനികളായ സനയും സദയും ഹരിതകേരളത്തെ വർണ്ണിക്കുന്ന കവിത ആലപിച്ചു. നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീമതി സിനി വർഗീസ് കൃതജ്ഞത അർപ്പിച്ചു.



























2016 ഓഗസ്റ്റ് 10, ബുധനാഴ്‌ച

വിവിധ ക്ലബുകളുടെ ഉദ്‌ഘാടനം

വിവിധ ക്ലബുകളുടെ ഉദ്‌ഘാടനം ഓഗസ്റ്റ് മാസം 9  തീയതി ദേശീയ അവാർഡ് ജേതാവ് ശ്രീ. ബാബു റ്റി. ജോൺ സർ നിർവ്വഹിച്ചു.


2016 ജൂൺ 5, ഞായറാഴ്‌ച

ലോക പരിസ്ഥിതി ദിനം

    ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാടെങ്ങും വൃക്ഷത്തൈകൾ നട്ടു. ഒപ്പം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. എരുമേലി സെന്റ്‌ തോമസ് എച്ച്.എസ്.എസ്. വളപ്പിൽ സ്കൂൾ മാനേജർ ബഹു.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അച്ചൻ മരം നട്ട് ഉദ്ഘാടനം നിർവഹിച്ചു. വിവിധ ക്ളബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ സ്കൂളിൽ അരങ്ങേറി. ക്ളാസ്‌ തിരിച്ചുള്ള പോസ്റ്റർ മത്സരം ആകർഷകമായിരുന്നു. വൃക്ഷത്തൈ വിതരണവും നടന്നു.  പരിസ്ഥിതി സംരക്ഷിക്കും എന്ന പ്രതിജ്ഞ ഏവരും എടുത്തു.

2016 ജൂൺ 1, ബുധനാഴ്‌ച

കെങ്കേമമായി പ്രവേശനോത്സവം

         ഇന്ന് ഞങ്ങൾ രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ദേവാലയമായ വിദ്യാലയത്തിന്റെ പടി ചവിട്ടിയ ദിവസം. ഇന്ന് ധാരാളം പുതിയ കൂടുകാർ ഈ വിദ്യാലയത്തിലേയ്ക്ക് എത്തി. നവാഗതരെ ചെണ്ട മേളത്തോടെയായിരുന്നു വരവേറ്റത്. സ്കൂൾ കവാടത്തിൽ മിഠായി പായ്ക്കറ്റുകളുമായി പോലീസുകാർ കുരുന്നുകളെ സ്വീകരിച്ചത് കൂടുതൽ സന്തോഷം പകർന്നു. സ്കൂൾ മാനേജർ ബഹു.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അച്ചനും സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. പി.റ്റി.തോമസ് സാറും സന്ദേശം നൽകി പുതുമുഖങ്ങളെ വരവേറ്റു.

2014 ജൂലൈ 21, തിങ്കളാഴ്‌ച

ചാന്ദ്രദിനം

   ചാന്ദ്രദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ളബുകളുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനം ലഭിച്ചു.

2014 ജൂൺ 19, വ്യാഴാഴ്‌ച

വായനാ ദിനം

    പി. എൻ. പണിക്കരുടെ ജന്മദിനമായ  ജൂണ്‍ 19 കേരളമെങ്ങും എല്ലാ വർഷവും വായനാ ദിനംആയി ആചരിച്ചു വരുന്നു. ഇന്ന് സ്കൂളിൽവായനാ ദിനത്തോടനുബന്ധിച്ച് അസംബ്ളി വിളിച്ചുകൂട്ടുകയും വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. വായനാദിന പ്രതിജ്ഞ എടുക്കപെട്ടു. ഹെഡ് മാസ്റ്റർ വായനാ ദിന സന്ദേശം നല്കി. 
          വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, പ്രസംഗം, ഉപന്യാസ എന്നീ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു. ക്ളാസ് ലൈബ്രറി തുടങ്ങുവാനും മികച്ച ക്ളാസ് ലൈബ്രറിക്ക് സമ്മാനം നല്കുവാനും തീരുമാനിക്കപ്പെട്ടു.

2014 ജൂൺ 11, ബുധനാഴ്‌ച

ലോക സമുദ്ര നദീ ജല ദിനം

  സ്കൂളിൽ സമുദ്രത്തെയും നദീജലത്തിന്റെ ആവശ്യകതയെയും കുറിച്ച് സ്കൂൾ സോഷ്യൽ സയൻസ് ക്ളബിന്റെ നേതൃത്വത്തിൽ പ്രസംഗവും സമുദ്രങ്ങളെക്കുറിച്ച് ഒരു ചിത്രപ്രദർശനവും നടത്തി.

2014 ജൂൺ 5, വ്യാഴാഴ്‌ച

ലോക പരിസ്ഥിതി ദിനം

    ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാടെങ്ങും വൃക്ഷത്തൈകൾ നട്ടു. ഒപ്പം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. എരുമേലി സെന്റ്‌ തോമസ് എച്ച്.എസ്.എസ്. വളപ്പിൽ ഗവ. ചീഫ് വിപ്പ് പി. സി. ജോർജ് മരം നട്ട ഉദ്ഘാടനം നിർവഹിച്ചു. വിവിധ ക്ളബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ സ്കൂളിൽ അരങ്ങേറി. ക്ളാസ്‌ തിരിച്ചുള്ള പോസ്റ്റർ മത്സരം ആകർഷകമായിരുന്നു. സ്കൂൾ മാനേജർ ബഹു. മാത്യു ചെറുതാനിക്കലച്ചന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടന്നു.  പരിസ്ഥിതി സംരക്ഷിക്കും എന്ന പ്രതിജ്ഞ ഏവരും എടുത്തു.

2014 ജൂൺ 2, തിങ്കളാഴ്‌ച

കെങ്കേമമായി പ്രവേശനോത്സവം

         ഇന്ന് ഞങ്ങൾ രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ദേവാലയമായ വിദ്യാലയത്തിന്റെ പടി ചവിട്ടിയ ദിവസം. ഇന്ന് ധാരാളം പുതിയ കൂടുകാർ ഈ വിദ്യാലയത്തിലേയ്ക്ക് എത്തി. നവാഗതരെ ചെണ്ട മേളത്തോടെയായിരുന്നു വരവേറ്റത്. സ്കൂൾ കവാടത്തിൽ മിഠായി പായ്ക്കറ്റുകളുമായി പോലീസുകാർ കുരുന്നുകളെ സ്വീകരിച്ചത് കൂടുതൽ സന്തോഷം പകർന്നു. സ്കൂൾ മാനേജർ ബഹു.മാത്യു ചെറുതാനിക്കലച്ചനും സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. തോമസ് വർഗീസും സന്ദേശം നൽകി പുതുമുഖങ്ങളെ വരവേറ്റു.