2022, ജൂൺ 27, തിങ്കളാഴ്‌ച

ലഹരി വിരുദ്ധ ദിനം

ജൂൺ 26 സെൻറ് തോമസ് എരുമേലി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ഉച്ചയ്ക്ക് 2.30ന്  നടത്തപ്പെട്ട യോഗം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ ഹെഡ് മിസ് ട്രസ് ശ്രീമതി മേഴ്സി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ Rev. Fr. ഷാജി പുതുപ്പറമ്പിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. മുഖ്യ അതിഥിയായി എത്തിയത് എരുമേലി പോലീസ് എസ്. ഐ. ശ്രീ അനീഷ് സാർ ആയിരുന്നു. മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി. കുട്ടികൾക്ക് ബോധനം നൽകുന്നത് സമൂഹത്തിന് ബോധനം നൽകുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ അതുമൂലം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ എല്ലാം പ്രഭാഷണത്തിന്റെ ഭാഗം ആയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം കുട്ടികളുമായി മയക്കുമരുന്നിന്റെ, മദ്യത്തിൻറെ, പുകയിലൂടെ ഉപയോഗത്തിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. കുമാരി കാർത്തിക രവീന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. 


ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് വളരെ അർത്ഥവത്തായി കുട്ടികൾ അവതരിപ്പിച്ചു വളരെ രസകരമായി നാടൻപാട്ടിലൂടെയും ഗ്രൂപ്പ് സോങ്ങിലൂടെയും ലഹരി വിരുദ്ധ സന്ദേശം കുട്ടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി ശിവപ്രിയ ആർ. നായർ ആശംസ അർപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനത്തിലൂടെയും ലഹരി വിരുദ്ധ സന്ദേശം നൽകാൻ കുട്ടികൾക്ക് സാധിച്ചു. കുമാരി അമിന ഷിഫാസ് കൃതജ്ഞത അർപ്പിച്ചു. ഏകദേശം നാലുമണിയോടെ സമ്മേളനം അവസാനിച്ചു.













അഭിപ്രായങ്ങളൊന്നുമില്ല: