2014, ജൂലൈ 21, തിങ്കളാഴ്‌ച

ചാന്ദ്രദിനം

   ചാന്ദ്രദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ളബുകളുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനം ലഭിച്ചു.

2014, ജൂൺ 19, വ്യാഴാഴ്‌ച

വായനാ ദിനം

    പി. എൻ. പണിക്കരുടെ ജന്മദിനമായ  ജൂണ്‍ 19 കേരളമെങ്ങും എല്ലാ വർഷവും വായനാ ദിനംആയി ആചരിച്ചു വരുന്നു. ഇന്ന് സ്കൂളിൽവായനാ ദിനത്തോടനുബന്ധിച്ച് അസംബ്ളി വിളിച്ചുകൂട്ടുകയും വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. വായനാദിന പ്രതിജ്ഞ എടുക്കപെട്ടു. ഹെഡ് മാസ്റ്റർ വായനാ ദിന സന്ദേശം നല്കി. 
          വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, പ്രസംഗം, ഉപന്യാസ എന്നീ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു. ക്ളാസ് ലൈബ്രറി തുടങ്ങുവാനും മികച്ച ക്ളാസ് ലൈബ്രറിക്ക് സമ്മാനം നല്കുവാനും തീരുമാനിക്കപ്പെട്ടു.

2014, ജൂൺ 11, ബുധനാഴ്‌ച

ലോക സമുദ്ര നദീ ജല ദിനം

  സ്കൂളിൽ സമുദ്രത്തെയും നദീജലത്തിന്റെ ആവശ്യകതയെയും കുറിച്ച് സ്കൂൾ സോഷ്യൽ സയൻസ് ക്ളബിന്റെ നേതൃത്വത്തിൽ പ്രസംഗവും സമുദ്രങ്ങളെക്കുറിച്ച് ഒരു ചിത്രപ്രദർശനവും നടത്തി.

2014, ജൂൺ 5, വ്യാഴാഴ്‌ച

ലോക പരിസ്ഥിതി ദിനം

    ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാടെങ്ങും വൃക്ഷത്തൈകൾ നട്ടു. ഒപ്പം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. എരുമേലി സെന്റ്‌ തോമസ് എച്ച്.എസ്.എസ്. വളപ്പിൽ ഗവ. ചീഫ് വിപ്പ് പി. സി. ജോർജ് മരം നട്ട ഉദ്ഘാടനം നിർവഹിച്ചു. വിവിധ ക്ളബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ സ്കൂളിൽ അരങ്ങേറി. ക്ളാസ്‌ തിരിച്ചുള്ള പോസ്റ്റർ മത്സരം ആകർഷകമായിരുന്നു. സ്കൂൾ മാനേജർ ബഹു. മാത്യു ചെറുതാനിക്കലച്ചന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടന്നു.  പരിസ്ഥിതി സംരക്ഷിക്കും എന്ന പ്രതിജ്ഞ ഏവരും എടുത്തു.

2014, ജൂൺ 2, തിങ്കളാഴ്‌ച

കെങ്കേമമായി പ്രവേശനോത്സവം

         ഇന്ന് ഞങ്ങൾ രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ദേവാലയമായ വിദ്യാലയത്തിന്റെ പടി ചവിട്ടിയ ദിവസം. ഇന്ന് ധാരാളം പുതിയ കൂടുകാർ ഈ വിദ്യാലയത്തിലേയ്ക്ക് എത്തി. നവാഗതരെ ചെണ്ട മേളത്തോടെയായിരുന്നു വരവേറ്റത്. സ്കൂൾ കവാടത്തിൽ മിഠായി പായ്ക്കറ്റുകളുമായി പോലീസുകാർ കുരുന്നുകളെ സ്വീകരിച്ചത് കൂടുതൽ സന്തോഷം പകർന്നു. സ്കൂൾ മാനേജർ ബഹു.മാത്യു ചെറുതാനിക്കലച്ചനും സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. തോമസ് വർഗീസും സന്ദേശം നൽകി പുതുമുഖങ്ങളെ വരവേറ്റു.

2014, മേയ് 3, ശനിയാഴ്‌ച

പൂർവ്വ വിദ്യാർഥികളുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ആ പഴയ കെട്ടിടങ്ങളും കാമ്പസും ഓർമ്മകളിൽ മാത്രമായി ഒതുങ്ങുവാൻ ഇനി കുറച്ചു നാളുകൾ മാത്രം .....



Erumely St.Thomas School started as an L.P. school in 1926 became a Middle School in 1937 and a High School in 1949. The school and its oldest buildings are pre-independence ones. Those buildings are part of the nostalgia of many generations in Erumely and those scattered all around the world. One (Amaravathi) was demolished 
two years back. The remaining two will be demolished within months.
This video is the first of a series of videos in memory of this beautiful campus which will from now on remain in the minds of the former students....


2014, മാർച്ച് 27, വ്യാഴാഴ്‌ച

വീണ്ടും സ്വർണ്ണ തിളക്കത്തോടെ എരുമേലി സെന്റ്‌ തോമസ് ഹൈ സ്കൂൾ

             ഇക്കഴിഞ്ഞ 2014 എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ ഉയർന്ന ഗ്രെയ്ഡോടെ ജയിപ്പിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലും കോട്ടയം റവന്യു ജില്ലയിൽ തന്നെയും ഒന്നാം സ്ഥാനത്തോടെ എരുമേലി സെന്റ്‌ തോമസ് 100% വിജയം കരസ്ഥമാക്കിയിരിക്കുന്നു. 201 കുട്ടികളാണ് പരീക്ഷയ്ക്കിരുന്നത്. 201 പേരും വിജയിച്ചു എന്ന് മാത്രമല്ല 5 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയും ചെയ്തു.

Justin Varghese

Aravind Suresh

Richa Roy

Vidhyamol E.M.

Asiya P. Sulaiman

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

ആറാം ക്ലാസുകാരന്റെ മറ്റൊരു കവിത


വില കൊടുത്തു വാങ്ങുന്ന (ഗ്യാസ്) നിധി


മ്മമാരുടെ കണ്ണീരിനു കാരണമാകുന്ന ദ്രാവകം
മദ്യമെന്ന ലഹരിയെക്കാട്ടിലും വലിയ ലഹരി
ഭക്ഷ്യ വസ്തുക്കളെക്കാട്ടിലും വലിയ വസ്തു
സോളാറെന്ന അഴിമാതിയെക്കാട്ടിലും വലിയ അഴിമതി
പല അധികാരവും ഉള്ള നിധി
ഇരുളിനെ മറച്ച് കത്തി ജ്വലിക്കുന്ന
അഗ്നിയെക്കാട്ടിലും വലിയ അഗ്നി
പാവമാം മനുഷ്യനെ കബളിപ്പിക്കും രാഷ്ട്രീയക്കാരുടെ കരു
പണ്ട് എല്ലാ വീട്ടമ്മമാരുടെയും സുഹൃത്തായിരുന്ന നിധി
ഇപ്പോൾ വീട്ടമ്മമാരുടെ പേടിസ്വപ്നം
നമ്മുടെ ഗാന്ധിജിയുടെ ശിരസ്സിന്റെ ചിത്രം പതിച്ച
മൂന്നു നാല് തുണ്ട് പെയ്പറുകൾ കൊണ്ട് ലഭിക്കുന്ന നിധി
ആ ദ്രാവകവും ലഹരിയും വസ്തുവും അഴിമതിയും
അഗ്നിയും കരുവും സുഹൃത്തും പേടിസ്വപ്നവും
ആയവതാരം എടുത്ത ആ നിധിയാണ്‌
ഗ്യാസ് ....
വില കൊടുത്തു വാങ്ങുന്ന നിധി .....

by Anand S.
Std. 6
St. Thomas HSS Erumely

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

ആറാം ക്ലാസുകാരന്റെ (!!!!) കവിത

നക്ഷത്രങ്ങളുടെ ഇടയില്‍

ഞാന്‍ പോവുകയാണ്
നക്ഷത്രങ്ങളുടെ ഇടയിലേക്ക്
ഒരു കുഞ്ഞു മാലാഖ പോലെ.
കാരണം ഞാന്‍ നിന്നോടരുളാം
അതു നീ കേട്ടിരിക്കുക
അവിടെ ബിജുവില്ല, സരിതയില്ല,
ജോപ്പനില്ല മന്ത്രിമാരുമില്ല
എന്തിനേറെ പ്പറയുന്നു
അവിടെ സോളാര്‍ പാനലില്ല 
നിയമമില്ല ജയിലഴികളില്ല
അവിടെ സ്വതന്ത്രനാണു ഞാന്‍
സൗഖ്യനാണു ഞാന്‍.
പോവുകയാണു മകനെ പോവുകയാണ് !

ആനന്ദ്. എസ്
 ആറാം തരം
 സെന്റ്.തോമസ്. എച്.എസ്.എസ്.
എരുമേലി