2014, ജൂൺ 19, വ്യാഴാഴ്‌ച

വായനാ ദിനം

    പി. എൻ. പണിക്കരുടെ ജന്മദിനമായ  ജൂണ്‍ 19 കേരളമെങ്ങും എല്ലാ വർഷവും വായനാ ദിനംആയി ആചരിച്ചു വരുന്നു. ഇന്ന് സ്കൂളിൽവായനാ ദിനത്തോടനുബന്ധിച്ച് അസംബ്ളി വിളിച്ചുകൂട്ടുകയും വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. വായനാദിന പ്രതിജ്ഞ എടുക്കപെട്ടു. ഹെഡ് മാസ്റ്റർ വായനാ ദിന സന്ദേശം നല്കി. 
          വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, പ്രസംഗം, ഉപന്യാസ എന്നീ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു. ക്ളാസ് ലൈബ്രറി തുടങ്ങുവാനും മികച്ച ക്ളാസ് ലൈബ്രറിക്ക് സമ്മാനം നല്കുവാനും തീരുമാനിക്കപ്പെട്ടു.

2014, ജൂൺ 11, ബുധനാഴ്‌ച

ലോക സമുദ്ര നദീ ജല ദിനം

  സ്കൂളിൽ സമുദ്രത്തെയും നദീജലത്തിന്റെ ആവശ്യകതയെയും കുറിച്ച് സ്കൂൾ സോഷ്യൽ സയൻസ് ക്ളബിന്റെ നേതൃത്വത്തിൽ പ്രസംഗവും സമുദ്രങ്ങളെക്കുറിച്ച് ഒരു ചിത്രപ്രദർശനവും നടത്തി.

2014, ജൂൺ 5, വ്യാഴാഴ്‌ച

ലോക പരിസ്ഥിതി ദിനം

    ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാടെങ്ങും വൃക്ഷത്തൈകൾ നട്ടു. ഒപ്പം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. എരുമേലി സെന്റ്‌ തോമസ് എച്ച്.എസ്.എസ്. വളപ്പിൽ ഗവ. ചീഫ് വിപ്പ് പി. സി. ജോർജ് മരം നട്ട ഉദ്ഘാടനം നിർവഹിച്ചു. വിവിധ ക്ളബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ സ്കൂളിൽ അരങ്ങേറി. ക്ളാസ്‌ തിരിച്ചുള്ള പോസ്റ്റർ മത്സരം ആകർഷകമായിരുന്നു. സ്കൂൾ മാനേജർ ബഹു. മാത്യു ചെറുതാനിക്കലച്ചന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടന്നു.  പരിസ്ഥിതി സംരക്ഷിക്കും എന്ന പ്രതിജ്ഞ ഏവരും എടുത്തു.

2014, ജൂൺ 2, തിങ്കളാഴ്‌ച

കെങ്കേമമായി പ്രവേശനോത്സവം

         ഇന്ന് ഞങ്ങൾ രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ദേവാലയമായ വിദ്യാലയത്തിന്റെ പടി ചവിട്ടിയ ദിവസം. ഇന്ന് ധാരാളം പുതിയ കൂടുകാർ ഈ വിദ്യാലയത്തിലേയ്ക്ക് എത്തി. നവാഗതരെ ചെണ്ട മേളത്തോടെയായിരുന്നു വരവേറ്റത്. സ്കൂൾ കവാടത്തിൽ മിഠായി പായ്ക്കറ്റുകളുമായി പോലീസുകാർ കുരുന്നുകളെ സ്വീകരിച്ചത് കൂടുതൽ സന്തോഷം പകർന്നു. സ്കൂൾ മാനേജർ ബഹു.മാത്യു ചെറുതാനിക്കലച്ചനും സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. തോമസ് വർഗീസും സന്ദേശം നൽകി പുതുമുഖങ്ങളെ വരവേറ്റു.