2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം

 ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യമാകെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ എരുമേലി സെന്റ് തോമസും തനതായ രീതിയിൽ ആ ആഘോഷത്തിൽ പങ്കെടുത്തു.


വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ വ്യത്യസ്തമായ ആഘോഷങ്ങളുടെ വീഡിയോയും ഫോട്ടോസും നമ്മുടെ സ്‌കൂളിന്റെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.


2022, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിന വിളംബരം - എരുമേലി സെന്റ് തോമസിൽ

ആസാദി കാ  അമ്യത് മഹോൽസവ്

എരുമേലി - എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആസാദി കാ അമ്യത് മഹോൽസവത്തിന് തുടക്കം കുറിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോത്തിന്റെഭാഗമായി ചരിത്ര സംബന്ധിയായ മുഹൂർത്തങ്ങൾക്ക് എരുമേലി സെന്റ് തോമസ് വേദിയായി.

1857-ലെ സ്വാതന്ത്ര്യ സമരം മുതൽ ദണ്ഡി യാത്ര, നിസ്സഹകരണ പ്രസ്ഥാനം ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, 1947- ലെ  സ്വാതന്ത്ര്യ സമര നേതാക്കൾ തുടങ്ങിയ ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കി വിവിധ ക്ലാസ്സുകളിലെ കുട്ടികൾ സ്കൂൾ മൈതാനത്ത് ഒരുക്കിയ നിശ്ചല ദൃശ്യങ്ങൾ  വിജ്ഞാനപ്രദവും വർണോജ്ജ്വലവുമായിരുന്നു.

ഇന്ത്യയുടെ രൂപമാതൃകയിൽ കുട്ടികൾ വിന്യസിച്ചപ്പോൾ അതിനുള്ളിൽ "നാനാത്വത്തിലെ ഏകത്വം" വിളിച്ചോതുന്ന സാംസ്‌കാരിക തനിമയാർന്ന വേഷഭൂഷാദികളോടെ 28 സംസ്ഥാനങ്ങളെ പ്രതിനിദാനം ചെയ്യുന്ന വിദ്യാർത്ഥികൾ അണിനിരന്നത് ഇന്ത്യയുടെ പാരമ്പര്യ തനിമ വിളിച്ചോതുന്നതായിരുന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി  '75' എന്ന അക്കത്തിൽ കുട്ടികളെ മൈതാനത്ത് അണിനിരത്തി. ത്രിവർണ പതാകയേന്തിയ ഭാരതാംബയെ ഭാരതമധ്യത്തിലേക്ക് ഹെഡ് മിസ്ട്രെസ്  ശ്രീമതി. മേഴ്‌സി ജോൺ ആനയിച്ചു. തദവസരത്തിൽ സ്കൂൾ മാനേജർ പെരിയ ബഹുമാനപ്പെട്ട വർഗീസ് പുതുപ്പറമ്പിൽ അമൃതമഹോത്സവ് സന്ദേശം നൽകി. വിവിധ മത്സരയിനങ്ങളും കലാപരിപാടികളും മാറ്റുകൂട്ടിയ മഹോത്സവത്തിന്, മധുരവിതരണത്തോടുകൂടി ജൂബിലി ആഘോഷങ്ങളുടെ തുടക്കത്തിന് സമാപനം  കുറിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഫാ. സിജു സേവ്യർ, അധ്യാപികമാരായ സിസ്റ്റർ.ത്രെസ്സ്യാമ്മ ജോസഫ്, സിനി വർഗീസ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.














2022, ജൂലൈ 28, വ്യാഴാഴ്‌ച

സൈബർ ബോധവൽക്കരണ നാടകം 'തീക്കളി' എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി.

എരുമേലി : സ്മാർട്ട്ഫോൺ, മൊബൈൽ ഗെയിം, സോഷ്യൽ മീഡിയ  തുടങ്ങിയവയുടെ ദുരുപയോഗം വരുത്തിവയ്ക്കുന്ന വൻ വിപത്തുകളെക്കുറിച്ച്  കുട്ടികളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി എരുമേലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കേരള ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിക്കുന്ന  'തീക്കളി ' എന്ന സൈബർ ബോധവൽക്കരണ നാടകം എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്. പി.സി. യൂണിറ്റിന്റെ സഹകരണത്തോടെ അരങ്ങേറി. എസ്.പി. സി. കേഡറ്റുകൾ ഉൾപ്പടെ ആയിരത്തോളം കുട്ടികളിലേക്ക് സൈബർ സുരക്ഷാ സന്ദേശം എത്തിക്കുവാൻ നാടകത്തിന് സാധിച്ചു.

ഏകദേശം മുക്കാൽ മണിക്കൂർ നീണ്ടുനിന്ന നാടകം  സൈബർ ലോകത്തെ ചതിക്കുഴികൾ    കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ ജനമൈത്രി പോലീസ്  ഈ നാടകം അവതരിപ്പിച്ചു വരികയാണ്. പോലീസിന്റെ സേവനം കുട്ടികളിലേക്കും    എത്തിക്കുവാൻ അവർ കാട്ടുന്ന പരിശ്രമം   പ്രശംസ അർഹിക്കുന്നു.


സ്കൂൾ മാനേജർ ഫാ. വർഗീസ്‌ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ  സ്കൂൾ  ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേഴ്സി ജോൺ  സ്വാഗതമാശംസിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ അനീഷ് എം. എസ്.  ഉദ്ഘാടനം നിർവ്വഹിച്ചു. SPC കോട്ടയം ജില്ല നോഡൽ ഓഫീസർ ജയകുമാർ സാർ, എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ  സെൻ. ജെ.പി  എന്നിവർ ആശംസകൾ അർപ്പിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ CRO ശ്രീ. നവാസ്  കൃതജ്ഞത അർപ്പിച്ചു.


'തീക്കളി ' എന്ന സൈബർ സുരക്ഷാ നാടകത്തിന്റെ ഭാഗമായി സ്കൂളിൽ  എത്തിച്ചേർന്ന SPC കോട്ടയം ജില്ലാ നോഡൽ ഓഫീസർ ജയകുമാർ സാറിന്റെ സാന്നിധ്യം പ്രോഗ്രാമിന്  ഉണർവും കരുത്തുമേകി. നന്മയുടെ വ്യക്തിത്വമായി  എന്നും നിലകൊള്ളുന്ന , കുട്ടികളുടെ വളർച്ചയിൽ   അതീവ ശ്രദ്ധ ചെലുത്തുന്ന  ജയകുമാർ സാർ സ്കൂളിലെ SPC കുട്ടികളോട് സംവദിച്ചത് ശ്രദ്ധേയമായി.  കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ  പൂർണ്ണ പിന്തുണയും പ്രോത്സാഹനവും നൽകിയശേഷമാണ്  അദ്ദേഹം തിരികെ മടങ്ങിയത്.














































2022, ജൂലൈ 27, ബുധനാഴ്‌ച

Startup Awareness & Leadership Training

എരുമേലി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിന്റെ ആഭിമുഖ്യത്തിൽ ലീഡർഷിപ്പ് ട്രെയിനിങ് സ്റ്റാർട്ടപ്പ്   അവയർനസ് എന്നിവ SALT എന്ന പേരിൽ  നടത്തപ്പെട്ടു. അമൽജ്യോതി എൻജിനീയറിങ് കോളേജിലെ അധ്യാപകർ ട്രെയിനിങ് നയിച്ചു ടീം ഫോർമേഷൻ ഐഡിയ പിച്ച്, ബേസിക് ഓഫ് പേ ടെൻറ്റിംഗ് എന്നീ വിവിധ മേഖലകളെ ആസ്പദമാക്കി ക്ലാസുകൾ നടത്തപ്പെട്ടു.

Objectives of the program  

Make an awareness among students about Innovation, Ideation, Startup formation and entrepreneurship culture


Sessions included

1. Ideation

2. Team formation

3. Idea pitching 

4. Idea PPT making (basic level)

5. Basics of Patenting (IPR)
















2022, ജൂലൈ 1, വെള്ളിയാഴ്‌ച

ഐ ടി ക്ലബ്

ഐ. സി. ടി. മേഖലയിൽ എരുമേലി സെൻ്റ് തോമസ് സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഐ ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഡിജിറ്റൽ പെയിൻ്റിംങ്ങ്, മലയാളം ടൈപ്പിംങ്ങ് എന്നീ മത്സരങ്ങൾക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. സ്കൂളിലെ ഐ ടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു. സ്കൂൾ വിക്കി യിൽ ഈ വർഷത്തെ എല്ലാ പ്രവർത്തനങ്ങളും അപ് ലോഡ് ചെയ്തിട്ടുണ്ട്. കൈറ്റിൻ്റെ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി.

നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിൻ്റെ 3 ബാച്ചുകളിലായി 105 കുട്ടികൾ പ്രവർത്തിക്കുന്നു.  കൈറ്റ്മിസ്ട്രസായി റോബി ടീച്ചറും ,കൈറ്റ് മാസ്റ്ററായി ജോബി സാറും ചുമതല വഹിക്കുന്നു.2019-22 ബാച്ചിൽപ്പെട്ട 36 കുട്ടികൾക്ക് ഗ്രെയ്ഡ് സട്ടിഫിക്കററ് ലഭിക്കുകയും ,പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിൻ്റ് ലഭിക്കുകയും ചെയ്തു.2020-23 ബാച്ചിലെ തിരഞ്ഞെടുത്ത കുട്ടികളുടെ ജില്ലാ ക്യാമ്പ് കഴിഞ്ഞു. എല്ലാ ബുധനാഴ്ചകളിലും അവധി ദിവസങ്ങളിലും കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തുന്നു. 

ഈ വർഷാരം ഭത്തിൽ അമ്മമാർക്ക് വേണ്ടിയുള്ള സൈബർ സുരക്ഷാ ക്ലാസ്സുകൾ കുട്ടികൾ തന്നെ നടത്തി. 150ലധികം അമ്മമാർ വി വിധ ബാച്ചു കളിലായി പങ്കെടുത്തു.