2022, ജൂൺ 28, ചൊവ്വാഴ്ച
വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രവർത്തനോദ്ഘാടനം
2022, ജൂൺ 27, തിങ്കളാഴ്ച
ലഹരി വിരുദ്ധ ദിനം
ജൂൺ 26 സെൻറ് തോമസ് എരുമേലി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ഉച്ചയ്ക്ക് 2.30ന് നടത്തപ്പെട്ട യോഗം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ ഹെഡ് മിസ് ട്രസ് ശ്രീമതി മേഴ്സി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ Rev. Fr. ഷാജി പുതുപ്പറമ്പിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. മുഖ്യ അതിഥിയായി എത്തിയത് എരുമേലി പോലീസ് എസ്. ഐ. ശ്രീ അനീഷ് സാർ ആയിരുന്നു. മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി. കുട്ടികൾക്ക് ബോധനം നൽകുന്നത് സമൂഹത്തിന് ബോധനം നൽകുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ അതുമൂലം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നഷ്ടങ്ങൾ എല്ലാം പ്രഭാഷണത്തിന്റെ ഭാഗം ആയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം കുട്ടികളുമായി മയക്കുമരുന്നിന്റെ, മദ്യത്തിൻറെ, പുകയിലൂടെ ഉപയോഗത്തിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. കുമാരി കാർത്തിക രവീന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.
ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് വളരെ അർത്ഥവത്തായി കുട്ടികൾ അവതരിപ്പിച്ചു വളരെ രസകരമായി നാടൻപാട്ടിലൂടെയും ഗ്രൂപ്പ് സോങ്ങിലൂടെയും ലഹരി വിരുദ്ധ സന്ദേശം കുട്ടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി ശിവപ്രിയ ആർ. നായർ ആശംസ അർപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനത്തിലൂടെയും ലഹരി വിരുദ്ധ സന്ദേശം നൽകാൻ കുട്ടികൾക്ക് സാധിച്ചു. കുമാരി അമിന ഷിഫാസ് കൃതജ്ഞത അർപ്പിച്ചു. ഏകദേശം നാലുമണിയോടെ സമ്മേളനം അവസാനിച്ചു.
സുരീലി ഹിന്ദി
ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ സുരീലി ഹിന്ദി എന്ന പ്രോഗ്രാം നടത്തപ്പെട്ടു. ക്ലബ് കോർഡിനേറ്റർമാരായ ജയലളിത, സെലീന, ബീന സി.റ്റി. എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
2022, ജൂൺ 20, തിങ്കളാഴ്ച
മധുരം വായന 2022
വായന മരിക്കുന്നില്ല എന്ന സന്ദേശം ഉൾക്കൊണ്ട് വീണ്ടും ഒരു വായനാദിനം കൂടി. എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായ ദിന വാരാചരണത്തിന്റെ ഭാഗമായി മധുരം വായന 2022 എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി ജോൺ കുട്ടികൾക്ക് വായനാ ദിന സന്ദേശം നല്കി. കുട്ടികളുടെവിവിധ കലാപരിപാടികളാൽ വായനാ ദിനം ഒരു ഉൽസവമായി മാറി.
മലയാള വിഭാഗം അധ്യാപകരായ റാണി തോമസ് കെ, സോണിയാ മേരി വർഗീസ് സിസ്റ്റർ തെരേസ് റോബി കെ തോമസ് എന്നിവർ പരിപാടിക്ക് നേത്യ ത്വം നൽകി.
2022, ജൂൺ 5, ഞായറാഴ്ച
പരിസ്ഥിതി ദിനാചരണം - ഹരിതാഭ 2022
ഈ വർഷത്തെ പരിസ്ഥിതി ദിന വാരാഘോഷം "ഹരിതാഭ 2022" എന്ന പേരിൽ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. *"ഒൺലി വൺ എർത്ത്" അഥവാ "ഒരേയൊരു ഭൂമി" എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും പാരിസ്ഥിക പ്രതിസന്ധികൾ മൂലം പ്രകൃതിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന വിനാശത്തിൽ നിന്നും പ്രകൃതിയെ വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനും സ്നേഹിക്കുവാനും അവബോധം നൽകുന്ന വിവിധ പരിപാടികൾ നടത്തപ്പെട്ടു.
സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി ജോൺ സ്വാഗതം ആശംസിച്ചു. യോഗത്തിൽ കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി. ഫോറസ്ററ് കൺസർവേറ്റർ ശ്രീ. കെ.എ . സാനു പരിസ്ഥിതിദിന വാരാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷ തൈ വിതരണോദ്ഘാടനം നിർവഹിച്ചു. "പരിസ്ഥിതി സംരക്ഷിക്കപ്പെടണമെങ്കിൽ ജലവും സംരക്ഷിക്കപ്പെടണം" എന്ന ആശയത്തെ മുൻനിർത്തി പലതുള്ളി പുരസ്കാര ജേതാവ് പ്രൊഫ. എം.ജി.വർഗീസ് ക്ലാസ് നയിക്കുകയും "ഭൂമി അമ്മയ്ക്ക് എന്റെ സമ്മാനം" എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
പ്ലാസ്റ്റിക് ഗ്രോ ബാഗുകൾ ഉപേക്ഷിക്കുക എന്ന ഉദ്ദേശത്തോടെ "സഞ്ചി ചലഞ്ച്" എന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ. മാനേജർ റവ. ഫാ. വർഗീസ് പുതുപ്പറമ്പിൽ നിർവഹിച്ചു. തുടർന്ന് വായു മലിനീകരണം തടയുന്നതിന് വേണ്ടി "എന്റെ മുറ്റത്തും ഓക്സിജൻ പാർലർ" എന്ന പദ്ധതി നേച്ചർ ക്ലബ് കൺവീനർ ശ്രീ. മനോജ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർഥിനികളായ സനയും സദയും ഹരിതകേരളത്തെ വർണ്ണിക്കുന്ന കവിത ആലപിച്ചു. നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീമതി സിനി വർഗീസ് കൃതജ്ഞത അർപ്പിച്ചു.